ഒരു മിനിറ്റ് ദൈർഘ്യമുള്ള തിരുവെഴുത്ത് വായന വ്യാഖ്യാനത്തോടൊപ്പം.
പുതിയനിയമ പ്രത്യുദ്ധാര ഭാഷ്യത്തിൽ തിരുവെഴുത്തുകളിൽ കാണപ്പെടുന്ന സത്യത്തിന്റെയും വെളിച്ചത്തിന്റെയും ജീവിന്റെയും വെളിപാടിന് ഊന്നൽ നൽകുന്ന വിപുലമായ അടിക്കുറിപ്പുകൾ അടങ്ങിയിരിക്കുന്നു. ഈ പോഷകപ്രദമായ ഉള്ളടക്കം തിരുവെഴുത്തുകളിലും വ്യാഖ്യാനത്തിലും അവതരിപ്പിച്ചിരിക്കുന്നു.
ഒരു മിനിറ്റ് ദൈർഘ്യമുള്ള തിരുവെഴുത്ത് വായനകൾ
ചുവടെയുള്ള ഒരു മിനിറ്റ് ഭാഗങ്ങൾ കേൾക്കുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യുക അല്ലെങ്കിൽ എല്ലാ ഭാഗങ്ങളും ഇവിടെ ഡൗൺലോഡ് ചെയ്യുക
“ഇതാ, കന്യക ഗർഭിണിയായി ഒരു പുത്രനെ പ്രസവിക്കും, അവർ അവന്റെ പേർ ഇമ്മാനൂവേൽ എന്നു വിളിക്കും”(അതിനെ ദൈവം നമ്മോടുകൂടെ എന്ന് മൊഴിമാറ്റം ചെയ്തിരിക്കുന്നു).
മത്തായി 1:23
വിലയേറിയ പരിമള തൈലത്തിന്റെ വെൺകൽ ഭരണി കൈവശമുള്ള ഒരു സ്ത്രീ, അവന്റെ അടുക്കൽ വന്ന്, അവൻ ഭക്ഷണത്തിന് ഇരിക്കവേ, അത് അവന്റെ തലമേൽ ഒഴിച്ചു. എന്നാൽ ശിഷ്യന്മാർ അതു കണ്ടപ്പോൾ, അവർ കുപിതരായി പറഞ്ഞത്, ഈ പാഴ്ച്ചെലവ് എന്തിന്?
മത്തായി 26:7-8
അവൾ ഈ തൈലം എന്റെ ശരീരത്തിനുമേൽ ഒഴിച്ചിരിക്കുന്നത്, എന്റെ അടക്കത്തിനുവേണ്ടി ചെയ്തതാകുന്നു. ഈ സുവിശേഷം സർവലോകത്തിലും എവിടെയെല്ലാം പ്രഖ്യാപിക്കപ്പെടുന്നുവോ, ഈ സ്ത്രീ ചെയ്തത് അവളുടെ ഓർമയ്ക്കായി പറയപ്പെടുന്നതായിരിക്കും എന്നു സത്യമായി ഞാൻ നിങ്ങളോടു പറയുന്നു.
മത്തായി 26:12-13
അവർ കഫർന്നഹൂമിലേക്കു പോയി, ഉടനെ ശബ്ബത്തിൽ അവൻ സിനഗോഗിലേക്കു പ്രവേശിച്ച് അവരെ ഉപദേശിച്ചു.
മർക്കൊസ് 1:21
അനന്തരം ദൈവരാജ്യം എപ്പോൾ വരുന്നു എന്നു പരീശന്മാരാൽ ചോദ്യം ചെയ്യപ്പെട്ടപ്പോൾ, അവൻ അവരോട് ഉത്തരം പറഞ്ഞു, ദൈവരാജ്യം നിരീക്ഷണത്തോടെയല്ല വരുന്നത്; ഇതാ, അത് ഇവിടെ! അല്ലെങ്കിൽ അവിടെ! എന്നും അവർ പറയുകയില്ല. എന്തെന്നാൽ ഇതാ, ദൈവരാജ്യം നിങ്ങളുടെ മധ്യേ ഉണ്ട്.
ലൂക്കൊസ് 17: 20-21
ന്യായപ്രമാണം മോശെ മുഖാന്തരം നൽകപ്പെട്ടു; കൃപയും യാഥാർഥ്യവും യേശു ക്രിസ്തു മുഖാന്തരം വന്നു.
യോഹന്നാൻ 1:17
ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല; പിതാവിന്റെ മാറിലിരിക്കുന്ന ഏകജാതനായ പുത്രൻ, അവനെ പ്രഖ്യാപിച്ചിരിക്കുന്നു.
യോഹന്നാൻ 1:18
പിറ്റെന്നാൾ യേശു തന്റെ അടുക്കലേക്ക് വരുന്നത് കണ്ടിട്ട് അവൻ പറഞ്ഞു, ഇതാ, ലോകത്തിന്റെ പാപത്തെ നീക്കിക്കളയുന്ന ദൈവത്തിന്റെ കുഞ്ഞാട്!
യോഹന്നാൻ 1:29
യേശു അവനോട്, സത്യമായി, സത്യമായി ഞാൻ നിന്നോടു പറയുന്നു, ഒരുവൻ പുതുതായി ജനിച്ചില്ല എങ്കിൽ, അവന് ദൈവരാജ്യം കാണുവാൻ കഴിയുകയില്ല എന്ന് ഉത്തരം പറഞ്ഞു.
യോഹന്നാൻ 3:3
ഇവർ എല്ലാവരും, സ്ത്രീകളോടും യേശുവിന്റെ അമ്മ മറിയയോടും, അവന്റെ സഹോദരന്മാരോടും കൂടെ, ഒരുമനസ്സോടെ ദൃഢചിത്തരായി പ്രാർഥനയിൽ തുടർന്നു.
പ്രവൃത്തികൾ 1:14
പിന്നെ മറ്റനേകം വാക്കുകളാൽ, ഈ വക്രതയുള്ള തലമുറയിൽനിന്ന് രക്ഷിക്കപ്പെടുവിൻ എന്നു പറഞ്ഞുകൊണ്ട് അവൻ അവരോട് ഗൗരവത്തോടെ സാക്ഷ്യപ്പെടുത്തുകയും പ്രബോധിപ്പിക്കുകയും ചെയ്തു.
പ്രവൃത്തികൾ 2:40
എന്നാൽ അവൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി, സ്വർഗത്തിലേക്ക് സൂക്ഷിച്ചു നോക്കി, ദൈവത്തിന്റെ തേജസ്സും യേശു ദൈവത്തിന്റെ വലത്തുഭാഗത്ത് നിൽക്കുന്നതും കണ്ടു; ഇതാ, സ്വർഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്ത് നിൽക്കുന്നതും ഞാൻ കാണുന്നു എന്ന് പറഞ്ഞു.
പ്രവൃത്തികൾ 7:55-56
നാം നിൽക്കുന്ന ഈ കൃപയിലേക്ക്, അവനിലൂടെ വിശ്വാസത്താൽ പ്രവേശനം നേടിയിരിക്കുകയും, ദൈവതേജസ്സിന്റെ പ്രത്യാശ നിമിത്തം പ്രശംസിക്കുകയും ചെയ്യുന്നു.
റോമർ 5:2
അതുകൊണ്ട് നിങ്ങൾക്ക് ആത്മാവിനെ ധാരാളമായി പ്രദാനം ചെയ്തുകൊണ്ട് നിങ്ങളുടെ ഇടയിൽ വീര്യപ്രവൃത്തികൾ ചെയ്യുന്നവൻ, ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലോ വിശ്വാസത്തിന്റെ കേൾവിയാലോ അത് ചെയ്യുന്നത്?
ഗലാത്യർ 3:5
എല്ലാറ്റിലും എല്ലാം നിറയ്ക്കുന്നവന്റെ നിറവായ അവന്റെ ശരീരമായ സഭയ്ക്ക് നൽകുകയും ചെയ്തു.
എഫെസ്യർ 1:23
ആർക്കെങ്കിലും എതിരായി ഒരുവന് പരാതിയുണ്ടെങ്കിൽ, അന്യോന്യം വഹിക്കുകയും അന്യോന്യം ക്ഷമിക്കുകയും ചെയ്യുവിൻ; കർത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും അങ്ങനെതന്നെ ക്ഷമിക്കണം.
കൊലൊസ്സ്യർ 3:13
എന്തെന്നാൽ സകല മനുഷ്യർക്കും രക്ഷ കൊണ്ടുവരുന്ന ദൈവകൃപ പ്രത്യക്ഷമായിരിക്കുന്നു
തീത്തൊസ് 2:11
നാം ചെയ്ത നീതിപ്രവൃത്തികളാൽ അല്ല, അവന്റെ കരുണപ്രകാരം പുനർജനന കഴുകലിലൂടെയും, നമ്മുടെ രക്ഷകനായ യേശു ക്രിസ്തു മുഖാന്തരം സമ്പന്നമായി നമ്മുടെ മേൽ അവൻ ഒഴിച്ച.
തീത്തൊസ് 3:5
അതുകൊണ്ട് കരുണ ലഭിക്കുവാനും തക്കസമയത്തേക്കുള്ള സഹായത്തിനായി കൃപ കണ്ടെത്തുവാനും നമുക്ക്ധൈ ര്യത്തോടെ കൃപയുടെ സിംഹാസനത്തിലേക്കു മുമ്പോട്ടുവരാം
എബ്രായർ 4:16
ആദിമുതലുള്ളതും, ഞങ്ങൾ കേട്ടതും, ഞങ്ങളുടെ കണ്ണുകൾ കൊണ്ട് കണ്ടതും, ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈകൾ കൈകാര്യം ചെയ്തതുമായ, ജീവന്റെ വചനം സംബന്ധിച്ച്.
1 യോഹന്നാൻ 1:1