നമ്മുടെ ദര്‍ശനം ക്രിസ്തുവും സഭയും / Our Vision–Christ and the Church
കര്‍ത്താവിനെ സേവിക്കുന്ന ഒരു വ്യക്തിക്ക് ഉണ്ടായിരിക്കേണ്ടതായ ഏറ്റവും പ്രധാന കാര്യം അവന് ഒരു ദര്‍ശനം ഉണ്ടായിരിക്കണം എന്നതാണ്. കര്‍ത്താവിനെ സേവിക്കുന്ന ഓരോരുത്തനും ഒരു ദര്‍ശനമുള്ള ഒരു വ്യക്തി ആയിരിക്കണം. എല്ലാ സഹോദരന്മാര്ക്കും സഹോദരിമാര്‍ക്കും കര്‍ത്താവില്‍നിന്ന് നേരിട്ടുള്ള ഒരു ദര്‍ശനം ഉണ്ടായിരിക്കുകയില്ല; അവരില്‍ ചിലര്‍ മറ്റുള്ളവരുടെ സഹായത്തോടുകൂടെ പരോക്ഷമായി ഒരു ദര്‍ശനം കാണും. എങ്ങനെ ആയാലും, തത്ത്വത്തില്‍, ഓരോരുത്തനും ഒരു ദര്‍ശനം ഉണ്ടായിരിക്കണം. ഒരു വ്യക്തിക്ക് ഒരു ദര്‍ശനം ഉണ്ടെങ്കില്‍ അവന്റെ സേവനം ദര്‍ശനത്തോടുകൂടിയ ഒരു സേവനം ആണ്. സ്വര്ഗീയദര്ശനത്തിന് താന്‍ അനുസരണക്കേട് കാട്ടിയില്ല, എന്ന് അപ്പൊസ്തലനായ പൗലൊസ് പറഞ്ഞു (പ്രവൃ.26:19). താന്‍ പ്രാപിച്ചതായ ദര്‍ശനം അനുസരിച്ച് തന്റെ ജീവകാലം മുഴുവന്‍ അവന് സേവിച്ചു.
അതുകൊണ്ട്, നമുക്ക് സേവിക്കുവാനുള്ള ഒരു ആഗ്രഹം ഉണ്ടെങ്കില്‍, നമുക്ക് ഒരു ദര്‍ശനം ഉണ്ടായിരിക്കണം. നമുക്ക് ഒരു ദര്‍ശനം നല്കുവാന് നാം കര്‍ത്താവിനോട് അപേക്ഷിക്കണം. അതുകൂടാതെ, ഉപരിപ്ലവമായ കേവലം നിസ്സാരമായ ദര്‍ശനങ്ങള്‍ നാം പ്രാപിക്കുന്നില്ല എന്ന് ഞാന്‍ പ്രത്യാശിക്കുന്നു. പിന്നെയോ, ദൈവനിര്ണയത്തിലുള്ള ഏറ്റവും കേന്ദ്രീയമായ ദര്‍ശനം, ഏറ്റവും അടിസ്ഥാനപരമായ ദര്‍ശനം നാം കാണണം; അങ്ങനെ ദൈവഹിതത്തിലുള്ളതായ ഏറ്റവും അടിസ്ഥാനപരവും മുഖ്യവുമായ കാര്യങ്ങളെ സംബന്ധിച്ച് നമുക്ക് യഥാര്‍ഥമായ ഗ്രാഹ്യവും കാഴ്ചയും ലഭിക്കുവാനിടയാകും.
Reviews
There are no reviews yet.