ശരിയായ സഭാജീവിതത്തിനുള്ള സുപ്രധാന പ്രമാണങ്ങള്‍ / Crucial Principles for the Proper Church Life
കര്‍ത്താവ് സാക്ഷാല്‍ മുന്തിരിവള്ളി ആകുന്നുവെന്നും വിശ്വാസികളായ നാം കൊമ്പുകള്‍ ആകുന്നുവെന്നും യോഹന്നാന് 15-ല്‍ കര്‍ത്താവ് പറയുന്നു. അവന് നമ്മില്‍ വസിക്കേണ്ടതിന് നാം അവനില്‍ വസിക്കണം എന്ന് അവന് തുടര്‍ന്നു പറയുന്നു (വാ.1-5). മുന്തിരിവള്ളിയിലെ കൊമ്പുകള്‍ എന്ന പോലെ, നാം ക്രിസ്തുവിനെ ജീവിക്കുകയും, ക്രിസ്തുവിനെ വളര്‍ത്തുകയും, ക്രിസ്തുവിനെ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് ക്രിസ്തീയ ജീവിതം. അതുകൊണ്ട്, കര്‍ത്താവില്‍ വസിക്കുവാനുള്ളതായ മാര്‍ഗം നാം കാണണം. വസിക്കുക എന്ന വാക്ക് ഒരു സാധാരണ വാക്കായി തോന്നിയേക്കാം, എന്നാല്‍ അത് നമ്മുടെ ക്രിസ്തീയ ജീവിതത്തെ സംബന്ധിച്ച് സുപ്രധാനമായ ഒരു കാര്യത്തെ സൂചിപ്പിക്കുന്നു. ഒരു കൊമ്പ് മുന്തിരിവള്ളിയില്‍ നിന്ന് വേര്പെട്ടിരിക്കുന്നുവെങ്കില്, ആ കൊമ്പ് ഉണങ്ങിപ്പോകുന്നു. ഒരു കൊമ്പ് ഒരിക്കലും മുന്തിരിവള്ളിയെ വിട്ടുപോകരുത്. നമ്മുടെ ക്രിസ്തീയ ജീവിതത്തിലെ നിര്‍ണായകമായ കാര്യം മുന്തിരിവള്ളിയില്‍ വസിക്കുക എന്നതാണ്. മുന്തിരിവള്ളിയില്‍ വസിക്കുക എന്നാല്‍ മുന്തിരിവള്ളിയുമായി ഒന്നായിരിക്കുക എന്നതാണ്. മുന്തിരവള്ളിയും ശാഖകളും ഒന്നാണ്, എന്നാലും ഒരു ശാഖ മുന്തിരിവള്ളിയില്‍ നിന്ന് ഛേദിക്കപ്പെടുവാനുള്ള സാധ്യത, അപകടം, എപ്പോഴും ഉണ്ട്. ഇതുമൂലം നാം കര്‍ത്താവില്‍ വസിക്കണമെന്ന് അവന് തറപ്പിച്ച് പറയുന്നു.
Reviews
There are no reviews yet.