സഭയുടെ അടിത്തറയും സഭയുടെ യോഗങ്ങളും / Ground of the Church and the Meetings of the Church
സഭാജീവിതത്തോട് ബന്ധപ്പെട്ടതായ നിര്‍ണായകമായ അനേകം കാര്യങ്ങള്‍ ഉണ്ട്, എന്നാല്‍ നമ്മുടെ അനുഷ്ഠാനത്തിനും അനുഭവത്തിനും വേണ്ടതായ ആദ്യത്തെ പ്രധാനകാര്യം സഭയുടെ ഉള്ളടക്കം എന്നതും സഭയുടെ നിലപാട് അഥവാ അടിത്തറ എന്നതും ആണ്. സഭയുടെ ഉള്ളടക്കം കേവലം പഠിപ്പിക്കലിലോ ഉപദേശത്തിലോ അല്ല, പിന്നെയോ, അനുഷ്ഠാനത്തിലും യാഥാര്‍ത്ഥ്യത്തിലും അനുഭവത്തിലും, ക്രിസ്തു എന്നത് ആണ്. സഭയ്ക്കുള്ള ജീവനും ഉള്ളടക്കവും സകലവുമായ ക്രിസ്തു ആണ് സഭയുടെ അടിസ്ഥാനപരവും പ്രധാനവും ഒന്നാമത്തേതുമായ വശം. നാം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നത് ഒരു രീതിയോ, പ്രത്യേക ഉപദേശമോ അനുസരിച്ചുള്ള വ്യര്‍ത്ഥമായ ഒരു കാര്യമല്ല. ജീവനും ഉള്ളടക്കവും സര്‍വ്വവുമായ ക്രിസ്തുവിനോടുകൂടെ നാം ഒരു ജീവിതം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നു. സഭാജീവിതം, സഭയുടെ ജീവിതം, സഭാജീവിതത്തിന്റെ അനുഷ്ഠാനം സര്‍വ്വവുമായ ക്രിസ്തുവിനോടു കൂടെയുള്ള ഒരു ജീവിതമാണ്.
Reviews
There are no reviews yet.