സഭാജീവിതം ഇന്ന് കര്‍ത്താവിന്റെ പ്രത്യുദ്ധാരത്തില് / Church Life in the Lord's Recovery Today, The
സഭാജീവിതം പ്രധാനമായും ദൈവാരാധനയോടും യോഗത്തോടും സുവിശേഷ പ്രസംഗത്തോടും ദൈവസേവനത്തോടും കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിനോടും ബന്ധപ്പെട്ടിരിക്കുന്നു. ഈ കാര്യങ്ങള്‍ ആകമാന പുതിയനിയമം ക്രമമായ രീതിയില്‍ ഓരോന്നായി അവതരിപ്പിക്കുന്നില്ല. പിന്നെയോ, പുതിയനിയമ രേഖ ആത്മീയ ആവശ്യം അനുസരിച്ചുള്ളതാണ്; അതായത്, ഒരു പ്രത്യേക വിഷയത്തിന്റെ ആത്മീയ ആവശ്യത്തെ സംബന്ധിച്ച് പുതിയനിയമം പറയുമ്പോള്‍, അത് വെളിപ്പെടുത്തിക്കൊണ്ട്, ആത്മീയ ആവശ്യം കേന്ദ്രമായി കരുതുന്നു. അതുകൊണ്ട് എങ്ങനെ കൂടിവരുകയും, എങ്ങനെ ദൈവത്തെ സേവിക്കുകയും ചെയ്യണം എന്നീ ആത്മീയ കാര്യങ്ങളെക്കുറിച്ച് പുതിയനിയമം പറയുമ്പോള്‍, അവയുടെ പ്രായോഗിക വശങ്ങളെ അത് വെളിപ്പെടുത്തുന്നു. എന്നാല്‍, അവയുടെ വിശദാംശങ്ങള്‍ എല്ലാം ഒരേ സമയത്ത് സ്പഷ്ടമായി ചൂണ്ടിക്കാണിക്കുന്നില്ല. ഉദാഹരണമായി, റോമര്‍ 15:16-ല്‍ ദൈവത്തിന്റെ സുവിശേഷത്തിന്റെ പുരോഹിതന് എന്ന ശൈലി പൗലൊസ് ഉപയോഗിക്കുമ്പോള്‍, അവന് അത് പ്രത്യേകമായി വിശദീകരിക്കുന്നില്ല; പിന്നെയോ, ആത്മീയ സാഹചര്യത്തോടുള്ള ബന്ധത്തില്‍ മുമ്പോട്ടുപോകുമ്പോള്‍, അവന് അത് ഉദ്ധരിക്കുന്നതേയുള്ളൂ. ഇതുമൂലം, നൂറ്റാണ്ടുകളിലുടനീളം അനേകര്‍ വേദപുസ്തകം വായിച്ചിട്ടുണ്ട്, എന്നാല്‍ ദൈവത്തിന്റെ സുവിശേഷത്തിന്റെ പുരോഹിതന് എന്ന ശൈലിയുടെ അര്‍ഥം പലരും കണ്ടിട്ടില്ല. പ്രത്യേകമായ വിശദീകരണം നല്‍കാതെ വേദപുസ്തകം വിശദീകരിക്കുന്നതായ ഇപ്രകാരമുള്ള വേറെ അനേക കാര്യങ്ങള്‍ ഉണ്ട്. അതിനാല്‍ നാം ഈ കാര്യങ്ങള്‍ പരിശോധിക്കുവാന്‍ വരുമ്പോള്‍, നാം ആകമാന വേദപുസ്തകത്തിന്റെ ഒരു വീക്ഷണം സ്വീകരിക്കുന്നു. നാം ഈ വീക്ഷണം സ്വീകരിക്കാതെ സുവിശേഷ പ്രസംഗത്തില്‍ ദൈവത്തെ എങ്ങനെ സേവിക്കണം എന്ന കാര്യത്തിലേക്ക് വരുമ്പോള്‍, ദൈവത്തിന്റെ സുവിശേഷം പ്രസംഗിക്കുന്നവരായ നാം എല്ലാവരും ദൈവത്തിന്റെ സുവിശേഷത്തിന്റെ പുരോഹിതന്മാര് ആണെന്ന് നാം ഒരിക്കലും മനസ്സിലാക്കാതിരുന്നേക്കാം.
Reviews
There are no reviews yet.