സ്വര്‍ഗീയ ദര്‍ശനം / Heavenly Vision
അപ്പൊസ്തലനായ പൗലൊസിന്റെ ചരിത്രത്തിന് രണ്ടുഭാഗങ്ങള്‍ ഉണ്ട്: അവന് രക്ഷിക്കപ്പെടുന്നതിന് മുമ്പുള്ള ഭാഗവും അവന് രക്ഷിക്കപ്പെട്ടതിന് ശേഷമുള്ള ഭാഗവും. അവന്റെ ചരിത്രത്തിന്റെ രണ്ടുഭാഗങ്ങളിലും അവന് ദൈവത്തെ സേവിച്ചുകൊണ്ടിരുന്ന ഒരു വ്യക്തി ആയിരുന്നു. പൗലൊസ് രക്ഷിക്കപ്പെടുന്നതിന് മുമ്പുതന്നെ അവന് ദൈവസേവയ്ക്കായി സമര്‍പ്പിക്കപ്പെട്ട ഒരു വ്യക്തി ആയിരുന്നു. നാം പുതിയനിയമം സൂക്ഷ്മമായി വായിക്കുന്നുവെങ്കില്‍, പൗലൊസ് രക്ഷിക്കപ്പെടുന്നതിന് മുമ്പുതന്നെ അവന് ഒരു പൂര്‍ണസമയ പ്രവര്ത്തകന്, ദൈവത്തെ സേവിച്ചുകൊണ്ടിരുന്ന ഒരു പൂര്‍ണസമയ ദാസന് ആയിരുന്നു എന്ന് നാം കാണും.
എന്നിരുന്നാലും, പൗലൊസ് രക്ഷിക്കപ്പെടുന്നതിന് മുമ്പിലത്തെ അവന്റെ സേവനവും അവന് രക്ഷിക്കപ്പെട്ടതിന് ശേഷമുള്ള അവന്റെ സേവനവും തമ്മില്‍ വലിയ ഒരു വ്യത്യാസം ഉണ്ട്. ഒന്നാമത്, പൗലൊസ് രക്ഷിക്കപ്പെടുന്നതിന് മുമ്പ് അവന്റെ സേവനം ദര്ശനമില്ലാതെയുള്ള ഒരു സേവനം ആയിരുന്നു. രണ്ടാമത്, അവന്റെ സേവനം പാരമ്പര്യവും മതവും അനുസരിച്ചുള്ള സേവനം ആയിരുന്നു എന്ന് പറയുന്നത് തികച്ചും ശരിയാണ്. ഒരു ദര്ശനത്തോടുകൂടെ സേവിക്കുന്നതിനുപകരം, പാരമ്പര്യവും മതവും അനുസരിച്ച് അവന് സേവിക്കുകയായിരുന്നു. മൂന്നാമത്, വേദപുസ്തക സംബന്ധമായ അറിവ് അനുസരിച്ച്, അതായത്, പഴയനിയമത്തിലെ അക്ഷരങ്ങളും കല്പനകളും ചട്ടങ്ങളും അനുസരിച്ച്, അവന് സേവിക്കുകയായിരുന്നു. നാലാമത്, അവന് സ്വയം നീതീകരണത്തിന്റെ അവസ്ഥയില്‍, അവന്റെ സ്വയം നീതീകരണത്തില്‍ സേവിക്കുകയായിരുന്നു. അഞ്ചാമത്, താന്‍ ശരിയായിരുന്നു എന്ന പൂര്‍ണ വിശ്വാസത്തോടെ അവന് സേവിക്കുകയായിരുന്നു. ആറാമത്, അവന്റെ സേവനം തീക്ഷ്ണത നിറഞ്ഞതായിരുന്നു. അവന് സേവിച്ചുകൊണ്ടിരുന്നത് തണുത്ത രീതിയിലല്ല, തന്റെ പൂര്‍ണ ഹൃദയത്തോടെ, വളരെ തീക്ഷ്ണതയോടെ ആയിരുന്നു. ഏഴാമത്, അവന് ഒരു ലക്ഷ്യം ഉണ്ടായിരുന്നു; ഒരു നിശ്ചിത ഉദ്ദേശ്യത്തോടെ അവന് സേവിച്ചു. അങ്ങനെ, അവന് ഉദ്ദേശ്യത്തോടുകൂടെ സേവിക്കുകയായിരുന്നു.
Reviews
There are no reviews yet.